My Blog List

Powered By Blogger

സന്ദര്‍ശകര്‍

താളുകള്‍

Wednesday, October 21, 2009

പ്രണയ മഴയില്‍


ഓര്‍മ്മകളെ അയയിലിട്ട്
നമുക്ക്‌ മഴ നനയാം
ഉടലിന്‍ ചൂടില്‍ വറ്റിപ്പോകും
ഓരോ വേദനയുടെ മഴത്തുള്ളിയും
കാറ്റ് വീശാതെ, മേഘം ചലിക്കാതെ
നമുക്ക്‌ മേല്‍ പെയ്യും വ്യസന മഴ...
ഇരുളില്‍ വെളിച്ചം തീക്കുത്തുകളായി ആര്‍ത്തു പെയ്യും പിന്നെയത്‌ പുലരിയാകും
ഉടലുകളെ അലയാന്‍ വിട്ട്
നമുക്ക്‌ രണ്ട് അത്മാക്കള്‍ക്ക്‌
ആലിംഗനം ചെയ്തു കിടക്കാം
മനസ്സ് കൊണ്ട്‌ പരസ്പരം ചുംബിക്കാം
നാം നടന്നു തീര്‍ത്ത ഇടവഴികളിലെ ചെളിക്കറകള്‍
ഇന്നീ വ്യസന മഴ തന്‍ അവസാന തുള്ളിയാല്‍ ശുദ്ധം ചെയ്യും
വെളിച്ചങ്ങള്‍ക്ക് പരസ്പരം പുണരാം ലയിച്ചു ചേരാം
അതിനായ്‌ നമുക്കീ ഇരുട്ടിന്റെ ഉലയില്‍
പ്രണയം പഴുപ്പിചെടുത്‌ ഉദയം പടക്കാം

അലിഫ് കുമ്പിടി

No comments:

Post a Comment

അഭിപ്രായം അനുകൂലമാകാം പ്രതികൂലമാകാം
അത് നിങ്ങളുടെ സ്വാതന്ത്ര്യം ..